JHL

JHL

മയക്കുമരുന്ന് സംഘത്തിനെതിരെ മന്ത്രിക്ക് കത്തയച്ച് സി പി എം ലോക്കൽ സെക്രട്ടറി



കുമ്പള : മയക്കുമരുന്ന് സംഘത്തിനെതിരെ മന്ത്രിക്ക് കത്തയച്ചത് സി പി എം ലോക്കൽ സെക്രട്ടറി. മുഖവും റോഡ്, മുണ്ടിത്തടുക്ക ഭാഗങ്ങളിൽ മയക്കുമരുന്ന് മാഫിയ വളരുകയാണെന്നും അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആവശ്യപ്പെട്ടാണ് സി പി എം പുത്തിഗെ ലോക്കൽ സെക്രട്ടറി സന്തോഷ് കുമാർ കെ എം പരാതി അയച്ചത്. എക്സൈസ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിമാർക്ക് ആണ് ഇമെയിൽ മുഖേന പരാതി നൽകിയത്. പരാതിയുടെ പൂർണരൂപം ചുവടെ;


"ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ, എക്സയിസ് വകുപ്പ് മന്ത്രി

കേരള സർക്കാർ


സർ, മഞ്ചേശ്വരം മണ്ഡലത്തിൽ മുണ്ടിത്തടുക, മുഗു റോഡ്‌, പ്രദേശങ്ങളിൽ മയക്കു മരുന്ന് മാഫിയസംഘങ്ങൾ തഴച്ചു വളരുകയാണ് മുണ്ടിത്തടുക, അരിയാപ്പാടി എസ് സി കോളനികളും, ബീരികുഞ്ജ എസ് ടി കോളനി ഉൾപ്പെടുന്ന പ്രദേശത്തു മദ്യം, കഞ്ചാവ്, എം ഡി എം ഉൾപ്പെടെ ഉള്ള മയക്കു മരുന്നുകൾ സംഘം ചേർന്നു വില്പന നടത്തുകയാണ് പരാതി നൽകുന്നവരെ ഭീഷണി പെടുത്തുന്നതും പതിവാണ് കൂടാതെ ഇവരെ അറസ്റ്റ് ചെയ്താൽ ഒരു കിലോയിൽ താഴെ ലഭിച്ചാൽ സ്റ്റേഷൻ ജാമ്യം നൽകുന്നതും ഇവർക്കു വളരാൻ അവസരമാകുന്നു സ്വന്തം കൈവശം ഒരു കിലോ മാത്രം വച്ചു ബാക്കി മറ്റിടങ്ങളിൽ സൂക്ഷിച്ചു വയ്ക്കുകയാണ് ഇവർ ചെയ്യുന്നത് അബ്കാരി നിയമത്തിൽ ഇതിനു വേണ്ട മാറ്റങ്ങൾ വരുത്തി ശിക്ഷ നൽകുന്ന നടപടി ഉണ്ടാകണമെന്നും അഭ്യർത്ഥിക്കുന്നു അല്ലാത്ത പക്ഷം വരും തലമുറ മയ്ക്കു മരുന്നിനു അടിമയാകും എന്ന കാര്യം അങ്ങയുടെ ശ്രദ്ധയിൽ പെടുത്തുന്നു ഇത്തരം മാഫിയകളെ അടിച്ചമർത്താൻ ശക്തമായ പരിശോധന നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു

              

   സന്തോഷ്‌ കുമാർ കെ എ

ലോക്കൽ സെക്രട്ടറി

സിപിഐ എം പുത്തിക"

No comments