JHL

JHL

സ്‌കൂള്‍ അധ്യാപകന്റെ ബൈക്ക് കവര്‍ന്ന കേസ്, രണ്ടു പേർ പിടിയിൽ.

വിദ്യാനഗര്‍(www.truenewsmalayalam.com) : സ്‌കൂള്‍ അധ്യാപകന്റെ ബൈക്ക് കവര്‍ന്ന കേസിൽ രണ്ടു പേരെ വിദ്യാനഗര്‍ പൊലീസ് പിടികൂടി.

നീര്‍ച്ചാല്‍ സ്വദേശി എ.എന്‍. അബ്ദുല്‍ഷബീര്‍ (22), ഉളിയത്തടുക്കസ്വദേശി അബൂബക്കര്‍ സിദ്ദിഖ് എച്ച് (22) എന്നിവരെയാണ് ടി.ഐ.എച്ച്.എസ്.എസ്. നായന്മാര്‍മൂലയിലെ അധ്യാപകന്‍ മുഹമ്മദ് റാസിലിന്റെ ബൈക്ക് കവര്‍ന്ന കേസിൽ വിദ്യാനഗര്‍ എസ്.ഐ. കെ. പ്രശാന്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ഒരുമാസം മുമ്പാണ് സ്‌കൂളിന് സമീപം നിര്‍ത്തിയിട്ട ബൈക്ക് മോഷണം പോയത്.


No comments