JHL

JHL

ക്ലീൻ കാസർകോട്: ബദിയടുക്കയില്‍ മയക്കുമരുന്ന് കണ്ടെത്തി. ഒരാള്‍ അറസ്റ്റിൽ


ബദിയടുക്ക: ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേന ഐ പി എസ്സിന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന ക്ലീന്‍ കാസറഗോഡിന്റെ ഭാഗമായി നടത്തിയ മിന്നല്‍ പരിശോധനയില്‍ ബദിയടുക്ക പോലീസ് 85 ഗ്രാം കഞ്ചാവും 16 ഗ്രാം ബ്രൌണ്‍ ഷുഗറുമായി ഒരാളെ പിടികൂടി. അബ്ദുള്‍ റഹ്മാന്‍ (52) s/o അഹമ്മദ് പടിയടപ്പു (H), കുഞ്ചാര്‍, ബേള യെയാണ് അറസ്റ്റ് ചെയ്തത് ബദിയടുക്ക മൂക്കംപാറ എന്ന സ്ഥലത്ത് വെച്ച് പ്രതി KL14 Z 0101 എന്ന നമ്പര്‍ വാഹനത്തില്‍ കടത്തവെയാണ് കഞ്ചാവ്‌ പോലീസ് കയ്യോടെ പിടികൂടിയത്. ബദിയടുക്ക ഇന്‍സ്പെക്ടര്‍ ആശ്വിത് എസ് കരന്മയിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത് എസ് ഐ ഗണേശന്‍, എ എസ് ഐ മാധവന്‍, എസ് സി പി ഒ ജയപ്രകാശ്, സി പി ഒ മാരായ രതീഷ്‌, ദിനേശ്, സതീഷ്‌, പ്രവീണ്‍, ഡ്രൈവര്‍ സി പി ഒ വര്‍ഗീസ്‌ സൈബര്‍സ്ക്വാഡ് അംഗങ്ങളായ നിജിന്‍കുമാര്‍, രജീഷ്കാട്ടാമ്പള്ളി എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു

No comments