JHL

JHL

വെടിയുണ്ട പിടികൂടിയ സംഭവം: പ്രതിയുടെ വീട്ടിൽ പോലീസ് പരിശോധന നടത്തി


ഉപ്പള: പൊലീസിനെ അക്രമിച്ച് പിസ്റ്റുളുമായി രക്ഷപ്പെട്ട പ്രതിയുടെ വീട്ടിൽ പൊലീസ് റെയ്ഡ്. മജൽ, അറഫ ക്വാർട്ടേഴ്സിലെ അയാസിന്റെ വീട്ടിലാണ് മഞ്ചേശ്വരം പൊലീസ് ഇന്നലെ രാത്രി റെയ്ഡ് നടത്തിയത്. എന്നാൽ പ്രതിയെ കണ്ടെത്താനായില്ലെന്നു പൊലീസ് വൃത്തങ്ങൾ പറഞ്ഞു. അയാസിന്റെ സഹോദരനും വധശ്രമക്കേസിൽ പ്രതിയുമായ റിയാസ് (40) കോടിബയൽ, മീനത്ത് ക്വാർട്ടേഴ്സിലെ മുഹമ്മദ് റിയാസ്(35), മജലിലെ അഹമ്മദ് ഹനീഫ് (40) എന്നിവരെ മിനിഞ്ഞാന്നു രാത്രിയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഓട്ടോ തടഞ്ഞ് നിർത്തിയ പരിശോധനയിൽ മുഹമ്മദ് റിയാസ്, ഹനീഫ്, അയാസ് എന്നിവരെ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിൽ നിന്നു ഒരു വെടിയുണ്ടയും തോക്കിന്റെ ഏതാനും സാമഗ്രികളും പിടികൂടിയിരുന്നു. പരിശോധന തുടരുന്നതിനിടയിൽ അയാസിന്റെ സഹോദരൻ റിയാസ് സ്ഥലത്ത് എത്തുകയും പൊലീസുമായി വാക്കേറ്റം നടത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ഇതിനിടയിലാണ് അയാസ് രക്ഷപ്പെട്ടതെന്നു പൊലീസ് പറഞ്ഞു. ഇയാൾക്കായുള്ള തെരച്ചിൽ തുടരുന്നതായി കൂട്ടിച്ചേർത്തു.

No comments