JHL

JHL

അഹ്‌റാസ് ബിഎം:ഇശൽ ഗ്രാമത്തിലെ കുട്ടികർഷകൻ.

 


മൊഗ്രാൽ. വീട്ടിൽ ഒരു ഹരിതഗ്രഹം എന്ന ആശയമാണ് മൊഗ്രാൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി ബിഎം അഹ്‌റാസിനു ള്ളത്. ഹരിതഗൃഹ ത്തിലൂടെ വീട്ടിലേക്ക് ആവശ്യമായ വിഷരഹിത പച്ചക്കറികൾ ഉത്പാദിപ്പിക്കാനാകുമെ ന്ന് അഹ്‌റാസ് വി ശ്വസിക്കുന്നു. അതുകൊണ്ടുതന്നെ രണ്ടും കൽപ്പിച്ച് ഇറങ്ങിയിരിക്കുകയാണ് ഈ കുട്ടികർഷകൻ.കർഷകനായ മൊഗ്രാൽ ചളിയങ്കോട് ബിഎം ഖാലിദ്-ഖദീജ ദമ്പതികളുടെ മകനാണ് അഹ്‌റാസ്.


വീടിന്റെ ടെറസിലാണ് അഹ്റാസിന്റെ കൃഷിതോട്ടം. കൃഷിയെയും കൃഷി രീതികളെയും ഈ ചെറു പ്രായത്തിൽ തന്നെ പഠിക്കുകയാണ് അഹ്‌റാസ്. പിതാവിൽ നിന്നുള്ള പ്രചോദനമാണ് അഹ്റാസിനെ കാർഷികവൃത്തിയിലേക്ക് ആകർഷിച്ചതെന്ന് പറയുന്നു. ഉപ്പയുടെ കൂടെ നേരത്തെ തന്നെ കൃഷിയിൽ തൽപരനായിരുന്നു അഹ്‌റാസ്.

 പാഠത്തും, വീട്ടുപറമ്പിലുമൊക്കെ ബാപ്പ ഖാലിദ് പണിയെടുക്കുമ്പോൾ സഹായിയായി ചെറുപ്പംമുതലേ അഹ്‌റാസും ഉണ്ടാകുമായിരുന്നു. ഉ പ്പയിൽ നിന്ന് കൃഷിയുടെ ബാലപാഠങ്ങൾ പഠിച്ചു വരുന്നതിനിടയിലാണ് ഒരു പരീക്ഷണമെന്ന നിലയിൽ ഇപ്പോൾ ടെറസിൽ അഹ്‌റാസ് പച്ച കൃഷി ചെയ്തു വരുന്നത്.

 വഴുതനങ്ങ, ചീര, പച്ചമുളക്, കൂക്ക, വെണ്ടയ്ക്ക, ഇഞ്ചി, തക്കാളി തുടങ്ങിയവയാണ് പരീക്ഷണാർത്ഥം ഇപ്പോൾ നട്ടുവളർത്തിയി രിക്കുന്നത്. അടുത്ത മാസത്തോടെ വിളവെടുപ്പ് ഉണ്ടാകുമെന്ന് അഹ്റാസ് പറയുന്നു.

 സ്കൂൾ അവധി ദിവസങ്ങളിൽ കൃഷിയിൽ സജീവമാകും ഈ കുട്ടി കർഷകൻ. കൃഷിയിലുള്ള താല്പര്യം കണക്കിലെടുത്ത് കുമ്പള ഗ്രാമ പഞ്ചായത്തിലെ വിദ്യാർത്ഥി കർഷകനായി അഹ്‌റാസിനെ ഈയിടെയാണ് തെരഞ്ഞെടുത്തത്. മൊഗ്രാൽ സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ വെ ച്ച് പിടിഎ -എസ്എംസി കമ്മിറ്റികൾ അഹ്‌റാസിനെ അനുമോദിച്ചിരുന്നു. ഇതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ ഈ കുട്ടി കർഷകൻ.



No comments