JHL

JHL

വിദ്യാർഥികൾക്കും രോഗികൾക്കും ഉപകരിക്കും: കുമ്പള പേരാൽ-കണ്ണൂർ ബസ് സർവീസ് മൊഗ്രാൽ വരെ നീട്ടണം.--ഡിവൈഎഫ്ഐ

മൊഗ്രാൽ. കുമ്പള പേരാൽ-കണ്ണൂർ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്സർവീസ് മൈമൂൺ നഗറിൽ നിന്ന് മൊഗ്രാൽ വരെ നീട്ടണമെന്ന് ഡിവൈഎഫ്ഐ മൊഗ്രാൽ യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.


 നിലവിൽ ബസ് സർവീസ് മൈമൂൻ നഗർ വഴിയാണ് പേരാൽ കണ്ണൂരിലേക്കും തിരിച്ചു കുമ്പള യിലേക്കും സർവീസ് നടത്തുന്നത്. ഇത് ഒരു കിലോമീറ്റർ മാത്രം ദൈർഘ്യമുള്ള മൊഗ്രാലിലേക്ക് കൂടി നീട്ട ണമെന്നാണ് ആവശ്യം.


 പേരാൽ ഭാഗത്തുനിന്നും, ബദ്രിയനഗർ,മൈമൂൻ നഗറിൽ നിന്നുമൊക്കെ നൂറുകണക്കിന് വിദ്യാർഥികൾ മൊഗ്രാൽ സ്കൂളിലേക്ക് കാൽനടയായി വരുന്നുണ്ട്. ഇതുകൂടാതെ മൊഗ്രാൽ യുനാനി ഡിസ്പെൻസറിക്ക് ഈ ഭാഗങ്ങളിൽ നിന്നായി നിരവധി രോഗികളും എത്തുന്നുണ്ട്.ഒപ്പം നാട്ടുകാർ പൊതുവിതരണ കേന്ദ്രത്തിലേക്കും വരുന്നുണ്ട്. വി ദ്യാർഥികളുടെയും രോഗി കളുടെയും, കാൽനട യാത്രക്കാരുടെയും പ്രയാസം ദൂരീകരിക്കാൻ ബസ് സർവീസ് മൊഗ്രാൽ വരെ നീട്ടിയാൽ അത് ഉപകാരപ്പെടുമെന്ന് ഡിവൈഎഫ്ഐ ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു. ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവർക്ക് നിവേദനം നൽകുമെന്ന് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി കെഎം മുഹമ്മദ്, ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡണ്ട് കെവി അഷ്‌റഫ്‌, സെക്രട്ടറി എം എസ് അഷ്റഫ് എന്നിവർ അറിയിച്ചു.



ഫോട്ടോ: പേരാലിൽ നിന്നും, ബദ്ര്യാനഗറിൽ നിന്നും മൊഗ്രാൽ സ്കൂളിലേക്ക് നടന്നു വരുന്ന വിദ്യാർത്ഥികൾ.

No comments