JHL

JHL

മഹാത്മ കോളേജിൽ വേറിട്ട ഓണാഘോഷ പരിപാടികൾ; ലഹരി വിരുദ്ധ സന്ദേശവുമായി മാവേലി

കുമ്പള: ജില്ലയിലെ ഏറ്റവും പഴക്കമുള്ള സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ കുമ്പള മഹാത്മ കോളേജിൽ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ കെ.എം.എ. സത്താർ ഉദ്ഘാടനം ചെയ്തു.

സമൂഹത്തിൽ പരസ്പര സ്നേഹവും ബഹുമാനവും വളർത്താൻ ഓണം പോലുള്ള ആഘോഷങ്ങൾക്ക് കഴിയുമെന്നും മാനവിക സൗഹാർദം കെട്ടിപ്പടുക്കാൻ ഈ ഓണാഘോഷം സഹായകമാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

         വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് വിവിധ കലാകായിക മത്സരങ്ങൾ സംഘടിപ്പിച്ചു. അതിനിടെ അധ്യാപകരുടെ നേതൃത്വത്തിൽ ഒരുക്കിയ മാവേലി മന്നൻ യാദൃശ്ചികമായി വന്നു കയറിയത് ക്യാമ്പസിനെ പുളകം കൊളളിച്ചു.


ഹർഷാരവത്തോടെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് മാവേ
ലിയെ സ്വീകരിച്ചു. ലഹരി വിരുദ്ധ സന്ദേശവുമായി വിദ്യാർത്ഥികളോട് സംവദിച്ച മാവേലി മന്നൻ പരിപാടി സംഘടിപ്പിച്ച വിദ്യാർത്ഥികളെയും അധ്യാപകരെയും അഭിനന്ദിച്ചു.

           ഉച്ചയ്ക്ക് ഇരുപത്തിയെട്ടിന വിഭവങ്ങളുമായി ഓണസദ്യയും ഒരുക്കിയിരുന്നു. അധ്യാപകരും, ജനപ്രതിനിധികളും, പൊലീസ് ഉദ്യോഗസ്ഥരും പരിപാടിയിൽ സംബന്ധിച്ചു. വൈസ് പ്രിൻസിപ്പാൾ അബ്ദുൽ ലത്തീഫ് ഉളുവാർ, അധ്യാപകരായ ഇസ്മായിൽ, അനിത, അശോകൻ, സന്ധ്യ, അബ്ദുൽ റഹ്മാൻ, ബിന്ദു, സൗമ്യ, ഇനാസ്, വിദ്യാർത്ഥികളായ ഹസീബ്, മിഫ്സൽ, സിനാൻ, മഹ്ഷൂക്ക്, അസ്ലം, മൊയ്തീൻ മഷൂദ്, സിയാദ് തുടങ്ങിയ വിദ്യാർത്ഥികളും നേതൃത്വം നൽകി.


No comments