JHL

JHL

അനധികൃതമായി മണൽ കടത്താൻ ഉപയോഗിച്ച രണ്ട് വാഹനങ്ങൾ പിടികൂടി


കുമ്പള : അനധികൃതമായി മണൽ കടത്തിന്‌ ഉപയോഗിച്ച രണ്ട്‌ വാഹനങ്ങൾ പോലീസ് പിടിച്ചു. ഒരു പിക്കപ്പ് വാനും, ലോറിയുമാണ് പിടികൂടിയത്. മൊഗ്രാൽ നാങ്കിയിൽ മണൽ കടത്തിന്‌ പയോഗിച്ചതായിരുന്നു ഇവ. പി.കെ.നഗറിൽ അനധികൃതമായി പ്രവർത്തിച്ച മണൽ കടവ് തകർത്തു. കരയിൽ കൂട്ടിയിട്ട മണൽ നീക്കംചെയ്തു. കുമ്പള ഇൻസ്പെക്ടർ പി.പ്രമോദ്, എസ്.ഐ. വി.കെ.അനീഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലായിരുന്നു നടപടി.

No comments