JHL

JHL

അണ്ടർ 15-18 ജില്ലാതല ഫുട്ബോൾ ടൂർണ്ണമെന്റ് : മൊഗ്രാൽ സ്പോർട്സ് ക്ലബ് ടീമിനെ തിരഞ്ഞെടുക്കാനുള്ള പരിശീലനം ആരംഭിച്ചു.

മൊഗ്രാൽ. ജില്ലാ അടിസ്ഥാനത്തിൽ നടക്കുന്ന അണ്ടർ 15-18 ഫുട്ബോൾ ടൂർണ്ണമെന്റി ലേക്കുള്ള മൊഗ്രാൽ സ്പോർട്സ് ക്ലബ് ടീമിനെ തിരഞ്ഞെടുക്കാനുള്ള 10 ദിവസകാലത്തെ പരിശീലന ക്യാമ്പിന് മൊഗ്രാൽ ഗവൺമെന്റ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ മൈതാനത്ത് തുടക്കമായി. 

മൊഗ്രാലിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 110 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. ഈ മാസം പന്ത്രണ്ടാം തീയതി വരെ പരിശീലനം തുടരും. രാവിലെയും, വൈകുന്നേരങ്ങളിലുമാ ണ് പരിശീലനം നൽകുന്നത്. ഇതിൽനിന്നാണ് ജില്ലാ ടൂർണ്ണമെന്റ് ലേക്ക് ടീമിനെ തിരഞ്ഞെടുക്കുകയെന്ന് മൊഗ്രാൽ സ്പോർട്സ് ക്ലബ്‌ ഭാരവാഹികൾ അറിയിച്ചു. ഈ മാസം പത്താം തീയതി മുൻ ഇന്ത്യൻ താരങ്ങൾ പരിശീലന ക്യാമ്പ് സന്ദർശിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.

മൊഗ്രാൽ സ്പോർട്സ് ക്ലബ് താരങ്ങളായ രിഫായി,എച് എ ഖാലിദ്, ദിൽഷാദ് എം എൽ, ടീം മാനേജർ അബ്ബാസ് എം എൽ, പ്രസിഡണ്ട്‌ അൻവർ അഹ്മദ്, സെക്രട്ടറി ആസിഫ് ഇക്ബാൽ, ട്രഷറർ റിയാസ് കെ വി, ജോ: സെക്രട്ടറി ശരീഫ് ദിനാർ, ബഷീർ ലാലിയത്ത് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി വരുന്നു.

No comments