JHL

JHL

നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം. മൂന്ന് പേർക്ക് പരിക്ക്.

 

കാസർഗോഡ്(www.truenewsmalayalam.com): നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം. മൂന്ന് പേർക്ക് പരിക്ക്.

ചെങ്കള സ്വദേശികളായ ഷംസുദ്ദീൻ - സാജിദ ദമ്പതികളുടെ മകൻ മുഹമ്മദ് സാഹിലാ(21)ണ് ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ കാസർഗോഡ് ബദ്രിയ ഹോട്ടലിന് സമീപമുണ്ടായ അപകടത്തിൽ മരണപ്പെട്ടത്.

സാഹിൽ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾക്കാണ് പരിക്കേറ്റത്, ഒരാളുടെ നില ഗുരുതരമാണ്. ഇവരെ മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സഹോദരങ്ങൾ: സാനിയ, ശസ്മി.

മൃദാദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.


No comments