കെ.പി അബ്ദുൽ റഹിമാൻ അനുസ്മരണവും അവാർഡ് ദാനവും മെയ് 1ന്.
ആരിക്കാടി കെ.പി റിസോർട്ടിൽ വച്ച് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കെ.പി. അബ്ദുൽ റഹിമാൻ കൾച്ചറൽ സെൻ്റർകുമ്പള പ്രസ് ഫോറവുമായി സഹകരിച്ചാണ് അനുസ്മരണ സംഗമവും അവാർഡ് ദാനവും സംഘടിപ്പിക്കുന്നത്.
മഞ്ചേശ്വരത്തെ സർക്കാർ വിദ്യാലയങ്ങളിൽ മലയാളം ഭാഷാ പഠനം ആരംഭിക്കാൻ പോരാട്ടം നയിച്ച മഞ്ചേശ്വരം താലൂക്ക് ഭരണഭാഷാ വികസന സമിതി പ്രസിഡൻ്റ് എം.കെ അലിയെ മൂന്നാംമത് കെ.പി അബ്ദുൽ റഹിമാൻ സ്മാരക അവാർഡ് നൽകിയും, കമ്മിറ്റി അംഗങ്ങളെയും ആദരിക്കും.
രാജ് മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യും.
എ.കെ.എം അഷ്റഫ് എം.എൽ.എ അധ്യക്ഷനാകും.
സയ്യിദ് മുട്ടം കുഞ്ഞിക്കോയ തങ്ങൾ പ്രാർത്ഥന നടത്തും.
ഇബ്രാഹീം മുണ്ട്യത്തടുക്ക അനുസ്മരണ പ്രഭാഷണം നടത്തും.
മലയാള ഭാഷയുടെ പ്രസക്തിയും പ്രയോഗവും എന്ന വിഷയത്തിൽ ഡോ.വി.പി.പി മുസ്തഫ പ്രഭാഷണം നടത്തും.
സെഡ്.എ മൊഗ്രാൽ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തും.
കെ.എഫ് ഇഖ്ബാൽ ചികിത്സാ ധന സഹായം കൈമാറും.
പ്രസ് ഫോറം പ്രസിഡൻ്റ് സുരേന്ദ്രൻ ചീമേനി, കുമ്പള പഞ്ചായത്ത് പ്രസിഡൻ്റ് യു.പി താഹിറ യൂസുഫ്, ജില്ലാ പഞ്ചായത്തംഗങ്ങളായ ജമീല സിദ്ധീഖ്, റഹ്മാൻ ഗോൾഡൻ, ബ്ലോക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് കർള, കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നാസർ മൊഗ്രാൽ, ബി.ബാലകൃഷ്ണ ഷെട്ടി, എ.കെ. ആരിഫ്, സി.എ സുബൈർ, ലക്ഷ്മൺ പ്രഭു എന്നിവർ സംസാരിക്കും.
വാർത്താ സമ്മേളനത്തിൽ ഇബ്രാഹീം മുണ്ട്യത്തടുക്ക, അബ്ബാസ് കെ.എം ഓണന്ത, സുരേന്ദ്രൻ ചീമേനി, അബ്ദുൽ ലത്തീഫ് ഉളുവാർ, സെഡ്.എ മൊഗ്രാൽ സംബന്ധിച്ചു.
Post a Comment