ആരിക്കാടി സ്വദേശിയെ തലക്കടിച്ച് പരിക്കേൽപ്പിച്ചയാൾ പിടിയിൽ.
കുമ്പള(www.truenewsmalayalam.com) : ആരിക്കാടി സ്വദേശിയെ തലക്കടിച്ച് പരിക്കേൽപ്പിച്ചയാൾ പിടിയിൽ.
കല്ലത്തടുക്ക സ്വദേശി മുഹമ്മദ് ഹനീഫ(22)യെയാണ് ആരിക്കാടി കടവത്ത് സ്വദേശിയായ സീതി(35)യെ വിറക് കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ കുമ്പള എസ്.ഐ വി.കെ. അനീഷിൻറെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
തലക്ക് സാരമായി പരിക്കേറ്റ സീതിയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെളളിയാഴ്ച്ച രാത്രിയോടെയാണ് സംഭവം, കുമ്പളയിലെ ഒരു ഹോട്ടലിന് സമീപത്ത് വെച്ച് ഹനീഫ സീതിയെ അക്രമിക്കുകയായിരിക്കുന്നു. വധശ്രമത്തിനാണ് ഹനീഫക്കെതിരെ കേസെടുത്തത്.
Post a Comment