JHL

JHL

അനീമിയ മുക്ത് ഭാരത്; കുമ്പള സി.എച്ച് സി പേരാൽ കുടുംബക്ഷേമ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക് എന്ന വിവ പ്രേഗ്രാം സംഘടിപ്പിച്ചു.

കുമ്പള(www.truenewsmalayalam.com) : അനീമിയ മുക്ത് ഭാരത്; കുമ്പള സി.എച്ച് സി പേരാൽ കുടുംബക്ഷേമ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക് എന്ന വിവ പ്രേഗ്രാം സംഘടിപ്പിച്ചു.

 മൈമൂൻ നഗർ ലക്ഷം വീട് കോളനി നീരോളി അംഗനവാടിയിൽ വെച്ച്   നടന്ന പരിപാടിയിൽ ആരോഗ്യ ശുചിത്വ വാർഡ് കൺവീനർ ജെ.പി.എച്ച്.എൻ. സബീന യു അദ്ധ്യക്ഷം വഹിച്ചു.

 കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രം പി.എച്ച്.എൻ.സൂപ്പർവൈസർ ശോഭന ഉദ്ഘാടനം നിർവ്വഹിച്ചു."വിവ" സന്ദേശം നല്കി.

 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബാലചന്ദ്രൻ സി.സി മലയാളം കന്നഡ ഭാഷയിൽ ആരോഗ്യ പോഷണത്തെക്കുറി ച്ചും സാംക്രമിക-  അസാംക്രമിക രോഗങ്ങളെ കുറിച്ചും ബോധവത്കരണ ക്ലാസ്സ് എടുത്തു.

   15 -നും 59 വയസ്സിനുമിടയിലുള്ള സ്ത്രീകളിലെ വിളർച്ച രോഗം കണ്ടെത്തി നേരത്തെ ചികിത്സിച്ച് സുഖപ്പെടുത്തുക എന്നതാണ് വിവയുടെ ലക്ഷ്യം.

  ആശ വർക്കർമാരായ ബൾക്കീസ്, നസീറ, വീണ, എന്നിവർ ഗൃഹ സന്ദർശനത്തിന് നേതൃത്വം നൽകി.

  എം.എൽ. എസ്. പി. പ്രിയ - നീനു ആർ.ബി.എസ്.കെ. നഴ്സ്.ജിഷ എന്നിവർ ഹീമോഗ്ലോബിൻ പരിശോധന നടത്തി. 

  41 പേർ പരിശോധനക്ക് വിധേയരായി.  പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിൽഹീമോഗ്ലോബിൻ കുറവുള്ളവർക്ക്  വേണ്ട നിർദേശങ്ങളും - അയേൺ ടാബ്ലറ്റും വിതരണം ചെയ്തു, കൂടാതെ എൻ സി ഡി , ആന്റിനേറ്റൽ ക്ലിനിക്ക് എന്നിവയും ഉണ്ടായി.

 അങ്കണവാടി വർക്കർ ശാന്തി സ്വാഗതവും ആശ വർക്കർ പൂർണ്ണിമ നന്ദിയും പറഞ്ഞു. പ്രോഗ്രാമിന് ഹെൽത്ത് ടീം പേരാൽ നേതൃത്വം നൽകി.

No comments