JHL

JHL

മുജീബ് മൊഗ്രാലിന്റെ മൃദദേഹം നാട്ടിലെത്തിച്ച് ഖബറടക്കി.

 


മൊഗ്രാല്‍(www.truenewsmalayalam.com)  : അബുദാബി കാസർഗോഡ് ജില്ലാ കെ എം സി സി മുൻ ജെനറൽ സെക്രട്ടറിയും ഇന്ത്യൻ ഇസ്ലാമിക് സെൻ്റർ മുൻ സ്പോർട്സ് സെക്രട്ടറിയുമായിരുന്ന മുജീബ് മൊഗ്രാലിന്റെ മൃദദേഹം ഖബറടക്കി.

അബൂദാബിയിലെ സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡണ്ട് യു എം അബ്ദുല്‍ റഹ്‌മാന്‍ മൗലവിയുടെ മകനുമായ യു.എം മുജീബ്(55)  ഞായറാഴ്ച പുലര്‍ച്ചെഅബൂദാബിയിലെ ഫ്‌ളാറ്റില്‍ കുഴഞ്ഞുവീണ് മരിക്കുകയായിരിക്കുന്നു.

 മൂന്ന് പാതിറ്റാണ്ടിലധികമായി അബൂദാബിയിലെ പ്രമുഖ അമേരിക്കന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയായ ടര്‍ണറില്‍ ജോലി ചെയ്തു വരികയായിരുന്നു. സംഘാടനത്തിന് പുറമെ എഴുത്തിലും പ്രാസംഗത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട്. പ്രവാസലോകത്തും നാട്ടുകാര്‍ക്കും ഏറെ പ്രിയങ്കരനും വലിയ സുഹൃത് വലയത്തിന്റെ ഉടമയുമായിരുന്നു.

ഇന്ന് രാവിലെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിച്ച മയ്യത്ത് മൊഗ്രാല്‍ കടപ്പുറം വലിയ ജുമാ മസ്ജിദ് പരിസരത്ത് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. ജനപ്രതിനിധികള്‍ ഉള്‍പ്പടെ ജില്ലയിലെ മത-സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ വീട്ടിലും പള്ളിയിലുമെത്തി അനുശോചനം അറിയിച്ചു.

ഭാര്യ: ഖദീജ. മക്കള്‍: നയീമ, നബീല്‍, നിഹാല്‍ അബ്ദുല്‍ റഹ്‌മാന്‍, ഫാത്തിമ നഫ്‌ല.(എല്ലാവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: മുഹമ്മദലി ശിഹാബ്, ഫസ്ലു റഹ്‌മാന്‍, നൂറുല്‍ അമീന്‍, അബ്ദുള്ള ഇര്‍ഫാന്‍, ഷഹീര്‍ അലി ഷിഹാബ്, ഖദീജാബി, ഷാഹിന ചെങ്കള, പരേതയായ ഷാഹിദ.


No comments