JHL

JHL

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്.

കൊച്ചി(www.truenewsmalayalam.com) : സംസ്ഥാനത്ത് വീണ്ടും സ്വർണ വില ഉയർന്നു. പവന് 240 രൂപ കൂടി 44,560 രൂപയിലെത്തി. ഗ്രാമിന് 30 കൂടി 5,570 രൂപയിലാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച 44,320 രൂപയായിരുന്നു ഒരു പവന്‍റെ വില.

ഏപ്രിൽ ആറിന് 44,720 രൂപയായിരുന്നു പവന്‍റെ വില. ഇത് ഏഴിന് 44,640 രൂപയിലെത്തുകയും തുടർന്ന് എട്ട്, ഒമ്പത് തീയതികളിൽ സ്ഥിരത കൈവരിക്കുകയും ചെയ്തു.

ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കൂടിയ വിലയായ 45,000 രൂപ ഏപ്രിൽ അഞ്ചിനും കുറഞ്ഞ വിലയായ 43,760 രൂപ ഏപ്രിൽ മൂന്നിനും രേഖപ്പെടുത്തി.


No comments