പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 54 വര്‍ഷം കഠിന തടവും പിഴയും.
കാസർഗോഡ്(www.truenewsmalayalam.com) : പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 54 വര്‍ഷം കഠിന തടവും പിഴയും വിധിച്ച് കാസര്‍കോട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ (പോക്സോ) കോടതി ജഡ്ജി എ.വി. ഉണ്ണികൃഷ്ണന്‍.
കൊട്ടംകുഴി സ്വദേശി എച്ച്. ഗോപാലന്‍ എന്ന കാപ്പാള(59) നെയാണ് വിവിധ പോക്സോ വകുപ്പുകൾ പ്രകാരം 54 വര്‍ഷം കഠിന തടവും 40,000 രൂപ പിഴയുമടക്കാന്‍ ശിക്ഷിച്ചത്.
2020ലാണ് സംഭവം, തുടക്കത്തില്‍ ആദൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ പ്രേംസദന്‍ അന്വേഷിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത് ഇന്‍സ്പെക്ടര്‍ വി.കെ. വിശ്വംഭരനാണ്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ.കെ. പ്രിയ ഹാജരായി.
Post a Comment