പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു.
കാസർഗോഡ്(www.truenewsmalayalam.com) : അഡൂർ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു.
അഡൂർ ദേവരഡുക്ക സ്വദേശി ശാഫിയുടെ മകൻ മുഹമ്മദ് ആശിഖ് (7), യൂസഫ് എന്ന ഹസൈനാറിന്റെ മകൻ മുഹമ്മദ് ഫാസിൽ (9) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.15 മണിയോടെ അഡൂർ ദേവരഡുക്കയിലാണ് സംഭവം. ഇരുവരും കുളിക്കുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു.
കുട്ടികൾ മുങ്ങിത്താഴുന്നത് കണ്ട് പുഴക്കരയിൽ ഉണ്ടായിരുന്ന മറ്റുകുട്ടികൾ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ആശിഖിനെ ആദ്യം പുറത്തെടുത്തുവെങ്കിലും മുഹമ്മദ് ഫാസിലിനെ തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്.
ഉടൻ മുള്ളേരിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ കാസർഗോഡ് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റും. ആദൂർ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
Post a Comment