കർണ്ണാടക മദ്യവുമായി ധര്‍മ്മത്തടുക്ക സ്വദേശി എക്സൈസ് പിടിയിൽ.
ധര്‍മ്മത്തടുക്ക(www.truenewsmalayalam.com) : കർണ്ണാടക മദ്യവുമായി ധര്‍മ്മത്തടുക്ക സ്വദേശി എക്സൈസ് പിടിയിൽ.
വില്‍പ്പനക്ക് സൂക്ഷിച്ച 49 കുപ്പി കര്‍ണാടക നിര്‍മ്മിത മദ്യവുമായാണ് ധര്‍മ്മത്തടുക്ക കന്യാലത്തടക്ക സ്വദേശി ശിവ പ്രസാദ് നായക്കി(45)നെ കുമ്പള എക്സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ എം. രാജീവന്റെയും ഉണ്ണികൃഷ്ണന്റെയും നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
വീടിന് സമീപം റോഡരികിലായി വില്‍പ്പനക്ക് വേണ്ടി സൂക്ഷിച്ച മദ്യമാണ് പിടിച്ചെടുത്തത്.
സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സതി, അഖിലേഷ്, ആര്‍. രമേശന്‍ എന്നിവര്‍ പരിശോധന സംഘത്തിലുണ്ടായിരുന്നു.
Post a Comment