കളനാട് രണ്ടു വീടുകളിൽ കവർച്ച നടത്തിയ തിരുവനന്തപുരം സ്വദേശികളായ മൂന്നംഗ സംഘം ഒരു വർഷത്തിന് ശേഷം പിടിയിൽ.
ചട്ടഞ്ചാൽ(www.truenewsmalayalam.com) : കളനാട് രണ്ടു വീടുകളിൽ കവർച്ച നടത്തിയ തിരുവനന്തപുരം സ്വദേശികളായ മൂന്നംഗ സംഘം ഒരു വർഷത്തിന് ശേഷം പിടിയിൽ.
വർക്കല കനാൽ പുറമ്പോക്ക് ചാലുവിള റോഡ് പുതവൽപുത്തൻ മഠത്തിൽ മണികണ്ഠൻ (52), ചിറയൻകീഴ് പെരുമ്പൂഴി പൂയയിൽ ഹൗസിൽ നസീർ (55), ചിറയൻകീഴ് കിഴുവലം മുദാപുരം കൊട്ടാരത്തിൽ വീട്ടിൽ അനിൽദാസ് (49) എന്നിവരെയാണ് സിഐ ടി.ഉത്തംദാസ്, എസ്ഐ അനുരൂപ്, സിവിൽ പൊലീസ് ഓഫിസർ സുഭാഷ് എന്നിവർ പാലക്കാട് കോടതിയുടെ അനുമതിയോടെ അറസ്റ്റ് ചെയ്തത്.
ബേക്കൽ ഡിവൈഎസ്പി സി.കെ.സുനിൽകുമാറിന്റെ നേതൃത്വത്തിൽ പ്രതികളെ ചോദ്യം ചെയ്യുന്നുണ്ട്..2022 ഏപ്രിൽ 9നും 10നും ഇടയിൽ കളനാട് അയ്യങ്കോൽ ഫാത്തിമ പാലസിലെ ഹബീബ് റഹ്മാന്റെയും സമീപത്തെ സഹോദരിയുടെയും വീടുകളിൽ നിന്നായി 9 പവൻ സ്വർണവും 74,000 രൂപയുമാണ് കവർച്ച ചെയ്തത്. മേൽപറമ്പ് പൊലീസാണു കേസ് റജിസ്റ്റർ ചെയ്തത്.
Post a Comment