JHL

JHL

മൊഗ്രാൽ പുത്തൂർ സ്വദേശിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

കാസർഗോഡ്(www.truenewsmalayalam.com) : മൊഗ്രാൽ പുത്തൂർ സ്വദേശിയായ യുവാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

മൊഗ്രാൽ പുത്തൂർ മൊഗറിലെ അബ്ദുല്ല - പരേതയായ റുഖിയ ദമ്പതികളുടെ മകൻ റംശാദി(30)നെയാണ് ഇന്ന് രാവിലെയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.

പിതാവ് അസുഖത്തെ തുടർന്ന് മൂത്ത മകളോടൊപ്പമാണ് താമസം, അതിനാൽ റംഷാദ് വീട്ടിൽ തനിച്ചായിരുന്നു താമസം.

 വീട്ടിനകത്ത് നിന്ന് 12 പേജുള്ള കുറിപ്പ് കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കാസർഗോഡ് ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 സഹോദരങ്ങൾ: സീനത്, മുനീറ, റംശീന, റഹ്‌മിന.


No comments