ജോലിക്കിടെ ഒന്നാം നിലയിൽ നിന്നും വീണ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു.
വിദ്യാനഗര്‍(www.truenewsmalayalam.com) : ജോലിക്കിടെ ഒന്നാം നിലയിൽ നിന്നും വീണ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു.
കണ്ണൂര്‍ കൂത്തുപറമ്പയിലെ രൂപേഷ് (42) ആണ് ചെങ്കള കെ.കെ. പുറത്ത് ക്വാര്‍ട്ടേഴ്‌സിലെ ടൈല്‍സ് ജോലിക്കിടെ കാല്‍ വഴുതി വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്.
മാര്‍ച്ച് 30ന് രാവിലെ 9 മണിയോടെയാണ് സംഭവം, ഗുരുതരമായി പരിക്കേറ്റ രൂപേഷിനെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് മരിച്ചത്. വിദ്യാനഗര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.
Post a Comment