JHL

JHL

ട്രെയിനിലെ ടോയ്‌ലെറ്റിൽ യാത്രികൻ കുഴഞ്ഞു വീണ് മരിച്ച നിലയിൽ, മൃദദേഹം കണ്ടെത്തിയത് ഏറെ വൈകി.

മംഗളൂരു(www.truenewsmalayalam.com) : ട്രെയിനിലെ ടോയ്‌ലെറ്റിൽ യാത്രികനെ കുഴഞ്ഞു വീണ് മരിച്ച നിലയിൽ കണ്ടെത്തി, മൃദദേഹം കണ്ടെത്തിയത് ഏറെ വൈകി.

മുംബൈയില്‍ നിന്ന് മംഗളൂരുവിലേക്കുള്ള യാത്രക്കിടെയാണ് കിന്നിഗോളി മെന്നബെട്ട് സ്വദേശി മോഹന്‍ ബംഗേര(56) ട്രെയിനിന്റെ ടോയ്‌ലറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഇദ്ദേഹത്തെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ മംഗളൂരു മുതല്‍ മുംബൈ വരെയുള്ള എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ട്രയിനിലെ ടോയിലെറ്റുകൾ പരിശോധിക്കാതെ ജീവനക്കാർ എല്ലായിടവും പരിശോധിച്ചതായി തെറ്റായ റിപ്പോര്‍ട്ട് നൽകുകയായിരുന്നു. 

 അതിനാൽ ഒരു ദിവസം കഴിഞ്ഞാണ് മൃതദേഹം കണ്ടെത്തിയത്.

മോഹന്‍ ബംഗേര വര്‍ഷങ്ങളായി മുംബൈയില്‍ പാല്‍ പാര്‍ലര്‍ നടത്തുകയായിരുന്നു. ഭാര്യയും രണ്ട് മക്കളും കിന്നിഗോളിയിലാണ് താമസം.

ഏപ്രില്‍ 18ന് മുംബൈയില്‍ നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്നു മോഹന്‍. ഇദ്ദേഹത്തെ സ്വീകരിക്കാന്‍ സഹോദരനും മറ്റുള്ളവരും സൂറത്ത്കല്‍ റെയില്‍വേ സ്റ്റേഷനില്‍ കാത്തുനിന്നിരുന്നു. എന്നാല്‍ മോഹന്‍ ബംഗേരയെ കാണാനില്ലെന്ന് റെയില്‍വേയുടെ ടിടിഇയില്‍ നിന്ന് അവര്‍ക്ക് വിവരം ലഭിച്ചു. മോഹന്റെ ബാഗും പഴ്‌സും മൊബൈലും ഇദ്ദേഹം ഇരുന്ന സീറ്റില്‍ നിന്ന് കണ്ടെടുത്തു. വീട്ടുകാര്‍ ടിടിഇയോട് അന്വേഷിച്ചപ്പോള്‍ മോഹന്‍ കനകാവലിയിലോ മഡ്ഗാവിലോ ഇറങ്ങിയിരിക്കാമെന്ന് പറഞ്ഞു. പിന്നീട് വീട്ടുകാര്‍ മംഗളൂരു ജംഗ്ഷനിലെത്തി റെയില്‍വെ പൊലീസില്‍ പരാതി നല്‍കി. ഇതിനിടെ മോഹന്റെ ബന്ധുക്കള്‍ മുംബൈയിലെ സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ഒരു സൂചനയും ലഭിച്ചില്ല. അടുത്ത ദിവസം മോഹന്‍ ബംഗേരയുടെ മൂത്ത സഹോദരന്‍ രാം ബംഗേരയെ സിഎസ്ടി റെയില്‍വേ സ്റ്റേഷനിലെ ടിടിഇ മോഹന്റെ മൃതദേഹം ട്രെയിനിലെ ടോയ്ലറ്റില്‍ കണ്ടെത്തിയതായി അറിയിക്കുകയായിരുന്നു.

റെയില്‍വേ ജീവനക്കാരുടെ തികഞ്ഞ അനാസ്ഥയും കൃത്യനിഷ്ഠയില്ലായ്മയുമാണ് മൃതദേഹം വൈകി കണ്ടെത്തേണ്ട അവസ്ഥയുണ്ടാക്കിയതെന്നും നഷ്ടപരിഹാരത്തിന് നിയമനടപടി സ്വീകരിക്കുമെന്ന് കുടുംബം പറഞ്ഞു.

No comments