JHL

JHL

കര്‍ണാടക മാണ്ഡ്യയിൽ കനാലിൽ നീന്തുന്നതിനിടെ ഒഴുക്കിൽ പെട്ട് അഞ്ചു പേർ മുങ്ങി മരിച്ചു.

മാണ്ഡ്യ(www.truenewsmalayalam.com) : കര്‍ണാടക മാണ്ഡ്യയിൽ കനാലിൽ നീന്തുന്നതിനിടെ ഒഴുക്കിൽ പെട്ട് അഞ്ചു പേർ മുങ്ങി മരിച്ചു.

 പത്തുവയസുകാരനുൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ചുപേരാണ്  ദൊഡ്ഡകോട്ടഗെരെ ഗ്രാമത്തിനടുത്തുള്ള വിശ്വേശ്വരയ്യ കനാലില്‍ നീന്തുന്നതിനിടെ ഒഴുക്കില്‍ പെട്ടത്.

  മെഹതാബ് (10), അനിഷാ ബീഗം (34), തസ്മിയ (22), അഷ്‌റക് (28), അഫീഖ (22) എന്നിവരാണ് മരിച്ചത്. 

 ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം, പെരുന്നാൾ അവധിക്ക് ബംഗളൂരുവില്‍ നിന്ന് മുത്തശ്ശിയുടെ വീട്ടിലേക്ക് വന്നതായിരുന്നു ഇവർ.

ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി മൂന്ന് മൃതദേഹങ്ങള്‍ കനാലില്‍ നിന്ന് പുറത്തെടുത്തു. മറ്റ് രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. 

No comments