JHL

JHL

ജില്ലയിലെ പൊതുയിടങ്ങളും ഓഫീസുകളും പരിസരങ്ങളും ശുചീകരിച്ച് ക്ലീൻ കാസർഗോഡ് ദിനാചരണം നടത്തി.

കാസർഗോഡ്(www.truenewsmalayalam.com) : ജില്ലയിലെ പൊതുയിടങ്ങളും ഓഫീസുകളും പരിസരങ്ങളും ശുചീകരിച്ച് ക്ലീൻ കാസർഗോഡ് ദിനാചരണം നടത്തി. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തോടനുബന്ധിച്ച് മേയ് മൂന്ന് മുതൽ ഒൻപത് വരെ കാഞ്ഞങ്ങാട് ആലാമിപ്പള്ളി ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിക്കുന്ന ജില്ലാതല പ്രദർശന വിപണന മേളയുടെ പ്രചാരണാർഥമായിരുന്നു ദിനാചരണം.

കളക്ടർ സ്വാഗത് ആർ. ഭണ്ഡാരി ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ജില്ലാ ശുചിത്വ മിഷൻ, വിദ്യാഭ്യാസ വകുപ്പ്, യൂത്ത് ക്ലബുകൾ, കുടുംബശ്രീ എന്നിവയുമായി ചേർന്നാണ് സമ്പൂർണ ശുചീകരണ പരിപാടി നടത്തിയത്. പരിപാടിയുടെ ഭാഗമായി ജില്ലയിലുടനീളം സർക്കാർ സ്ഥാപനങ്ങളും, തദ്ദേശ സ്ഥാപനങ്ങളും പൊതുയിടങ്ങളും ശുചീകരിച്ചു.

No comments