JHL

JHL

ചെമ്മനാട് സ്വദേശി ദുബായില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി.

കാസര്‍കോട്(www.truenewsmalayalam.com) : ചെമ്മനാട് സ്വദേശി ദുബായില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി.

 ചെമ്മനാട് സ്വദേശിയും ചൂരിയില്‍ താമസക്കാരനുമായ ഫസലു റഹ്‌മാന്‍ (54) ആണ് ഇന്നലെ രാത്രിയോടെ മരണപ്പെട്ടത്.  പരേതനായ കളരിക്കാല്‍ അബ്ബാസ് ഹാജറദമ്പതികളുടെ മകനാണ്.

 ഭാര്യ: റസിയ ചൂരി (ദുബായ്). മക്കള്‍: ഫൈറൂസ് (ദുബായ്), ഫയാസ് (സല്‍മാന്‍, കാസര്‍കോട്), ഫൗസാന, ഫിര്‍ദൗസ് (ദുബായ്). മരുമക്കള്‍: റിഷാന, ആയിഷ, അഫീസ് തായത്തൊടി.

 സഹോദരങ്ങള്‍: നാസര്‍ കളരിക്കാല്‍ (മെഗാ ബാഗ് വ്യാപാരി, മംഗളൂരു), നിസാം, ആഷിഫ് (ഇരുവരും ദുബായ്), സുബീന, ഉമ്മലിമ്മ, സഫൂറ, ബുഷ്‌റ, ഇസ്സത്ത്.

ദുബായിലെ ഒരു കമ്പനിയില്‍ പി.ആര്‍.ഒ ജോലി ചെയ്തുവരികയായിരുന്നു. മയ്യത്ത് ദുബായ് അല്‍ഖൂസ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.


No comments