JHL

JHL

പുഴയിൽ കക്ക വാരുന്നതിനിടെ നാല് വിദ്യാർഥികൾ മുങ്ങിമരിച്ചു.

മംഗളൂരു(www.truenewsmalayalam.com)  : പുഴയിൽ കക്ക വാരുന്നതിനിടെ നാല് വിദ്യാർഥികൾ മുങ്ങിമരിച്ചു. ബ്രഹ്‌മവാര്‍  ഹാരാഡി ഗ്രാമത്തിലെ കിനിയാരകുദ്രുവില്‍ പുഴയിലാണ് വിദ്യാർഥികൾ മുങ്ങി മരിച്ചത്.

മുഹമ്മദ് സുഫാന്‍ (20), മുഹമ്മദ് ഫൈസാന്‍ (18), മുഹമ്മദ് ഇബാദ് (25) എന്നിവരുടെ മൃതദേഹങ്ങള്‍ ഞായറാഴ്ച രാത്രിയും മുഹമ്മദ് ഫര്‍ഹാന്റെ (16) മൃതദേഹം തിങ്കളാഴ്ചയുമാണ് കണ്ടെത്തിയത്.

നാലുപേരും ബന്ധുക്കൾക്കൊപ്പം ബോട്ട് സവാരിക്ക് പോയതാണ്, പിന്നീട് ഇവര്‍ കിണിയാറകുദ്രുവിലെത്തി പുഴയില്‍ നിന്ന് കക്ക വാരാന്‍ പോയി. ബോട്ട് ഒരിടത്ത് നങ്കൂരമിട്ട് പുഴയുടെ ആഴമേറിയ ഭാഗത്തേക്ക് പോയാണ് ഇവര്‍ കക്ക വാരാന്‍ തുടങ്ങിയത്. ഇതിനിടയില്‍ ഇവര്‍ ഒഴുക്കില്‍ പെടുകയായിരുന്നു.

ഒരാൾ മുങ്ങിത്താഴുന്നത് കണ്ട മറ്റു മൂന്നു പേർ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

  ഞായറാഴ്ച രാത്രി നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് മൂന്നു പേരുടെ മൃദദേഹങ്ങൾ കണ്ടെത്തിയത്.തുടർന്ന് മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെയും സംഘവുമാണ് തിങ്കളാഴ്ച ഫര്‍ഹാന്റെ മൃതദേഹം പുറത്തെടുത്തത്.

പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ബന്ധുവീട്ടില്‍ എത്തിയതായിരുന്നു വിദ്യാര്‍ഥികള്‍. ഫൈസാന്‍ കല്ലിയന്‍പൂര്‍ മിലാഗ്രസ് കോളേജില്‍ രണ്ടാം പി.യു വിദ്യാര്‍ഥിയും സുഫാന്‍ ശൃംഗേരിയില്‍ രണ്ടാം ഡിഗ്രി വിദ്യാര്‍ത്ഥിയും ഫര്‍ഹാന്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിയുമാണ്.


No comments