JHL

JHL

പി.ഡി.പി റംസാൻ വിഷു കിറ്റുകൾ വിതരണം ചെയ്തു.

കാസർഗോഡ്(www.truenewsmalayalam.com) :  പിഡിപി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം റംസാൻ വിഷു റിലീഫ് ഡേ യുടെ ഭാഗമായി പിഡിപി കാസറഗോഡ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പാർട്ടി ഘടകങ്ങളുടെ നേതൃത്വത്തിൽ റംസാൻ വിഷു കിറ്റ് വിതരണം നടന്നു.

 നിർദ്ദനരും നിലാലംബരുമായ കുടുംബങ്ങളെ കണ്ടെത്തിയായിരുന്നു കിറ്റ് വിതരണം നടന്നത്,  ഉത്സവ നാളുകളിൽ എല്ലാ വീടും കുടുംബങ്ങളും സന്തോഷിക്കുന്നതിന്ന് കാരണമാകുന്ന ഇത്തരം സേവനങ്ങൾക് സാമൂഹിക സംഘടനകൾ ക്ലബ് ചാരിറ്റി ഗ്രൂപ്പുകൾ രംഗത്തുള്ളതും അതിന്ന് നേതൃത്വം നൽകുന്ന മനുഷ്യ സ്നേഹികളെ പിഡിപി അഭിന്തിക്കുന്നു എന്നും റിലീഫ് പ്രവർത്തനങ്ങങ്ങളിലേക് വേണ്ടി സഹായിച്ച സഹകരിച്ച സഹകരികളോട് അതിയായ നന്ദി ഉണ്ട് എന്നും പിഡിപി ജില്ലാ നേതൃത്വം  പ്രസ്താവനയിൽ അറിയിച്ചു.

No comments