JHL

JHL

യുവപ്രഭ പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യാം

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷം എന്റെ കേരളം 2023 പ്രദര്‍ശന വിപണന മേള  ' യുവതയുടെ കേരളം' പരിപാടിയുടെ ഭാഗമായി കാസര്‍കോട് ജില്ലയിലെ യുവപ്രതിഭകളെ ജില്ലാതല സംഘാടക സമിതി അനുമോദിക്കുന്നു. വിവിധ മേഖലകളില്‍ ദേശീയതലത്തില്‍ അംഗീകാരം നേടിയവരുടെ പേരുകള്‍ നാമനിര്‍ദ്ദേശം ചെയ്യാം. അംഗീകാരം നേടിയവര്‍ക്ക് രേഖകള്‍ സഹിതം നേരിട്ടും അപേക്ഷിക്കാം. വിദഗ്ധ സമിതി പുരസ്‌കാര ജേതാക്കളെ നിര്‍ണ്ണയിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രില്‍ 19. ഇമെയില്‍ dioksgd@gmail.com  ഫോണ്‍ 04994 255145, 6382377404.

No comments