പെരുന്നാൾ പടിവാതിക്കലിൽ; കുമ്പളയിൽ വ്യാപാര മേഖലയിൽ വൻതിരക്ക്.
കുമ്പള(www.truenewsmalayalam.com) : പെരുന്നാളിന് നാല് ദിവസം ബാക്കിനിൽക്കെ ട്രെൻഡ് അനുസരിച്ചുള്ള വസ്ത്രങ്ങൾ ഇറക്കി കച്ചവടം പൊടിപൊടിക്കുകയാണ് കുമ്പളയിലെ വസ്ത്ര വ്യാപാരികൾ. അതുകൊണ്ടുതന്നെ ഈ റംസാനിൽ പുത്തൻ ഉണർവാണ് കുമ്പളയിലെ വ്യാപാര മേഖലയിൽ ഉണ്ടായിട്ടുള്ളത് .മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇപ്രാവശ്യം വൻ തിരക്കാണ് കുമ്പളയിൽ അനുഭവപ്പെടുന്നതെന്ന് വ്യാപാരികൾ പറയുന്നു.
കുട്ടികൾക്കും, സ്ത്രീകൾക്കും, യുവാക്കൾക്കും ട്രെൻഡനുസരിച്ചുള്ള പുത്തൻ വസ്ത്രങ്ങളും, ഷൂശൂകളും വ്യാപാരികൾ ഇറക്കിയിരിക്കുന്നത്. റംസാൻ പകുതി പിന്നിട്ടതോടെയാണ് തിരക്ക് തുടങ്ങിയത്. വിഷുവിനും നല്ല തിരക്കായിരുന്നു അനുഭവപ്പെട്ടത്.
അതേപോലെ പെരുന്നാൾ പലഹാരത്തിന്റെ (അപ്പം) വൻ ശേഖരമാണ് ബേക്കറി വ്യാപാരികൾ ഇറക്കിയിരിക്കുന്നത്. ഇവിടെയും നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്. കഠിനവും, അസഹനീയുമായ ചൂട് പെരുന്നാൾ പലഹാരങ്ങൾ വീട്ടിൽ ഉണ്ടാക്കുന്നതിൽ നിന്ന് വീട്ടമ്മമാർ മാറിനിൽക്കുന്നതിനാലാണ് ബേക്കറികളിൽ മധുര പലഹാരങ്ങൾ നേരത്തെ തന്നെ എത്തിച്ച് കച്ചവടം പൊടിപൊടിക്കുന്നത്.
Post a Comment