JHL

JHL

തേങ്ങ പറിക്കുന്നതിനിടെ ഹൃദയാഘാതം, തെങ്ങിൽ നിന്നും വീണ് തൊഴിലാളി മരിച്ചു.

ബന്തിയോട്(www.truenewsmalayalam.com) : തേങ്ങ പറിക്കുന്നതിനിടെ ഹൃദയാഘാതം, തെങ്ങിൽ നിന്നും വീണ് തൊഴിലാളി മരിച്ചു.

 കര്‍ണാടക മന്‍ച്ചി സ്വദേശിയും മുട്ടം ഗേറ്റിന് സമീപത്ത് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ ഹമീദാ(52)ണ് ഇന്നലെ ഉച്ചയോടെ ഇച്ചിലങ്കോട്ട് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ തേങ്ങ പറിക്കുന്നതിനിടെ ഹൃദയഘാതം അനുഭവപ്പെട്ട് തെങ്ങില്‍ നിന്ന് വീണത്, ഉടൻ ബന്തിയോട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 ഭാര്യ: ഖദീജ. മക്കള്‍: ഹുനൈഷി, ഉമീറ, ഹുബൈദ്, ഹുസൈഫ് ഹുദ, ആസ്മി. മരുമകന്‍: ഹനീഫ.


No comments