JHL

JHL

ക്ഷയരോഗ നിർമ്മാർജ്ജന പരിപാടിയുടെ പരിശീലനം ജില്ലയിൽ ആരംഭിച്ചു.

കാസറഗോഡ്(www.truenewsmalayalam.com)  : ക്ഷയരോഗ ബാധിതരുമായി നിരന്തരം ബന്ധപ്പെടേണ്ടി വരുന്ന ആശ - അങ്കണവാടി വർക്കേഴ്സിനുള്ള പരിശീലന പരിപാടിക്ക് കാസറഗോഡ് ജില്ലയിൽ തുടക്കമായി.

 കാസറഗോഡ് ജില്ലാ ടി.ബി സെന്ററും, ജോയിന്റ് എഫർട്ട് ഫോർ എലിമിനേഷൻ ഓഫ് ടി.ബി  യും ( ജീത്ത്) കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ  സി.എച്ച്.സി. കോൺഫറൻസ് ഹാളിൽ നടത്തിയ പരിശീലന പരിപാടി കുമ്പള ബ്ളോക്ക് മെഡിക്കൽ ഓഫീസർ ഡോ.ദിവാകര റൈ ഉത്ഘാടനം ചെയ്തു. 2025 ഓടു കൂടി ടി.ബി നിർമ്മാർജ്ജന ലക്ഷ്യവുമായി നടത്തുന്ന പരിശീലനത്തിൽ ജീവനക്കാരെ ഏറ്റവും പുതിയ അറിവുകൾ പകർന്നു നല്കുന്ന തിലൂടെക്വാളിറ്റേറ്റിവ് സർവ്വീസ് നൽകാൻ പ്രാപ്തരാവണമെന്നും ഡോ: ദിവാകര റൈ ഉത്ഘാടന പ്രസംഗത്തിൽ ഉദ്ബോധിപ്പിച്ചു.  ബ്ളോക്ക് പി.എച്ച്.എൻ.സൂപ്പർവൈസർ .ശോഭന എം. അദ്ധ്യക്ഷം വഹിച്ച പരിപാടിയിൽ പി.എച്ച്.എൻ. ഇൻ ചാർജ് സബീന .യു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ആദർശ് കെ . കെ , അഖിൽ കാരായി എന്നിവർ സംസാരിച്ചു.സീനി യർട്രീറ്റ്മെന്റ് സൂപ്പർവൈസർ രതീഷ് എസ്., ടി.ബി. ഹെൽത്ത് വിസിറ്റർ നിധീഷ് ലാൽ എസ്.കെ ജീത്ത് സൂപ്പർവൈസർ പ്രവീണ പി എന്നിവർ ടി.ബിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ സംബന്ധിച്ച ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. പ്രോഗ്രാമിൽ കുമ്പള സി.എച്ച്.സി യിലേയും ആരിക്കാടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേയും ആശ അങ്കണവാടി പ്രവർത്തകർ പങ്കെടുത്തു. പരിശീലന പരിപാടിയെ  കുറിച്ചുള്ള ഫീഡ് ബാക്ക്  അങ്കണവാടി വർക്കർ ജലജ , റംല പി.എച്ച് ,ആശ വർക്കർമാരായ വീണ ജനാർദ്ദനൻ വീണ പ്രഭ എന്നിവർ  പങ്കു വെച്ചു. പരിശീലന പരിപാടിക്ക് കുമ്പള സി.എച്ച്.സി. ഹെൽത്ത് ഇൻസ്പെക്ടർ നിഷ മോൾ .ടി സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബാലചന്ദ്രൻ സി.സി നന്ദിയും പറഞ്ഞു.

No comments