ഉപ്പളയിൽ വാഹനാപകടത്തെ തുടർന്ന് മംഗളൂരു സ്വദേശിനിക്ക് ദാരുണാന്ത്യം, നിർത്താതെ പോയ വാഹനത്തിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
ഉപ്പള(www.truenewsmalayalam.com) : ഉപ്പളയിൽ വാഹനാപകടത്തെ തുടർന്ന് മംഗളൂരു സ്വദേശിനിക്ക് ദാരുണാന്ത്യം, നിർത്താതെ പോയ വാഹനത്തിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
മംഗളൂരു കൊട്ടാര ചൗക്കി സ്വദേശിനി നളിനാക്ഷി (65) ആണ് ഇന്നലെ വൈകീട്ടോടെ ഉപ്പള ദേശീയപാതയില്‍ ഭഗവതി ക്ഷേത്രത്തിന് സമീപമുണ്ടായ അപകടത്തിൽ മരിച്ചത്. ഭര്‍ത്താവ് പ്രഭാകരൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
കാസര്‍കോട്ട് ഒരു ബന്ധുവിന്റെ കല്യാണത്തിന് പങ്കെടുത്ത് മംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെ അമിത വേഗതയില്‍ വന്ന വാഹനം ഇരുവരും സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നളിനാക്ഷിയെ മംഗളൂരു ആശുപത്രിക്ക് കൊണ്ടുപോകും വഴി മരണപ്പെടുകയായിരുന്നു.
ഇടിച്ചത് പിക്കപ്പ് വാന്‍ എന്നാണ് സംശയമെന്ന് പൊലീസ് പറഞ്ഞു. വാഹനം കണ്ടെത്താന്‍ റോഡരികിലെ വീടുകളിലെയും സ്ഥാപനങ്ങളുടെയും സി.സി.ടി.വി ക്യാമറകള്‍ പൊലീസ് പരിശോധിച്ചു.
മക്കൾ: നിരഞ്ജന്‍, ഭരത്, ലാവണ്യ
Post a Comment