പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മേൽപ്പറമ്പ് സ്വദേശിക്ക് ഏഴുവർഷം തടവും പിഴയും.
കാസർഗോഡ് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഏഴുവർഷം തടവും 20,000രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ രണ്ടുമാസം അധികതടവും വിധിച്ചു.
മേൽപ്പറമ്പ് വള്ളിയോട് സ്വദേശി എം.എച്ച്. അബ്ദുൽ അമീനെ (43)യാണ് ശിക്ഷിച്ചത്. 2020മേയ് മാസത്തിൽ പതിനൊന്നര വയസുള്ള പെൺകുട്ടിയെ പ്രതി ലൈംഗികാതിക്രമത്തിന് വിധേയമാക്കിയെന്ന കേസിലാണ് ശിക്ഷ.
പോക്സോ ആക്ട് പ്രകാരമാണ് തടവും പിഴയും വിധിച്ചത്. ശിക്ഷ ഒരുമിച്ച് അഞ്ചുവർഷം അനുഭവിച്ചാൽ മതി. സ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് സി. സുരേഷ്കുമാറാണ് ശിക്ഷ വിധിച്ചത്. മേൽപറമ്പ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്ത കേസിൽ അന്വേഷണംനടത്തി കോടതിയിൽ പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ സബ് ഇൻസ്പെക്ടർ ആയിരുന്ന എം.പി. പദ്മനാഭനാണ്. ഹോസ്ദുർഗ് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി.
Post a Comment