JHL

JHL

പരശുറാം എക്സ്പ്രസിന് കുമ്പളയിൽ സ്റ്റോപ്പ് അനുവദിക്കണം-പിഡിപി.

കുമ്പള(www.truenewsmalayalam.com) : രാത്രി കാലങ്ങളിൽ കുമ്പള ഉപ്പള മഞ്ചേശ്വരം ഭാഗങ്ങളിൽ വരുന്ന യാത്രകാർക്ക് ഏറെ ഉപകാരപ്പെടുന്ന പരശുറാം എക്സ്പ്രസിന് കുമ്പളയിലോ മഞ്ചേശ്വരത്തോ സ്റ്റോപ്പ്‌ അനുവദിക്കണമെന് പിഡിപി മഞ്ചേശ്വരം മണ്ഡലം ഭാരവാഹികൾ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപെട്ടു 

തെക്കൻ കേരളത്തിൽ നിന്നും രാത്രി കാലങ്ങളിൽ യാത്ര ചെയ്യുന്നവർ വളരെ ദുരിതം അനുഭവിക്കുന്നു,  കാസറഗോഡ് ഇറങ്ങി ബസ്സിലോ മറ്റോ യാത്ര ചെയ്യണ്ടി വരുന്നു, താമസിച്ചാൽ ബസ് ഉണ്ടാവുകയുമില്ല, തിരിച്ചും   വെളുപ്പിനും കാസറഗോഡ് വരെ പോകേണ്ടി വരുന്നു.

റെയിൽവേയുടെ അവകണക്കെധിരെ ജന പ്രതിനിധികൾ മുന്നോട്ട് വരണമെന്ന് പിഡിപി നേതാകളായ ഇബ്രാഹിം തോക്ക മഞ്ചേശ്വരം അഫ്സർ മള്ളങ്കൈ മൂസ അടുക്ക, അബ്ദുൽ റഹ്‌മാൻ ബേക്കൂർ,  റസാഖ് മുളിയടുക ,  ഖലീൽ കൊടിയമ്മ,  എന്നിവർ ആവശ്യപെട്ടു

No comments