JHL

JHL

ക്വാറി സമരം; ചെക്പോസ്റ്റുകളിൽ വണ്ടികൾ തടഞ്ഞു.

കാസർകോട്(www.truenewsmalayalam.com) : ക്വാറി-ക്രഷർ സംഘടനകളുടെ കോ-ഓർഡിനേഷൻ കമ്മിറ്റി പ്രഖ്യാപിച്ച അനിശ്ചിതകാല സമരത്തിന്റെ ഭാഗമായി കാസർകോട്, മഞ്ചേശ്വരം ചെക്പോസ്റ്റുകളിൽ മറ്റു സംസ്ഥാനങ്ങളിൽനിന്നെത്തിയ ടിപ്പർ വാഹനങ്ങൾ സമരാനുകൂലികൾ തടഞ്ഞു.

സംസ്ഥാന സർക്കാരിന്റെ പുതിയ ക്വാറിനയം തിരുത്തുക, പട്ടയഭൂമിയിലെ ഖനനം നിയമാനുസൃതമാക്കുക, എൻ.ജി.ടി.യിലെ ദൂരപരിധി കേസിൽ നിലവിലുള്ള മാനദണ്ഡങ്ങൾ നിലനിർത്തുക, സർക്കാർഭൂമിയിലെ ഖനനാനുവാദം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ക്വാറി-ക്രഷർ സംഘടനകളുടെ കോ-ഓർഡിനേഷൻ കമ്മിറ്റി സമരം ചെയ്യുന്നത്.

No comments