JHL

JHL

അധ്യാപകരും ജീവനക്കാരും സിവിൽ സ്റ്റേഷൻ പരിസരത്ത് കൂട്ടധർണ നടത്തി.

കാസർകോട്(www.truenewsmalayalam.com) : ആക്‌ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സിന്റെ നേതൃത്വത്തിൽ അധ്യാപകരും ജീവനക്കാരും സിവിൽ സ്റ്റേഷൻ പരിസരത്ത് കൂട്ടധർണ നടത്തി. കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക, പി.എഫ്.ആർ.ഡി.എ. നിയമം പിൻവലിക്കുക, കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക, വിദ്യാഭ്യാസരംഗത്തെ വർഗീയവത്കരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ.

കെ.എസ്.ടി.എ. സംസ്ഥാന സെക്രട്ടറി കെ.രാഘവൻ ഉദ്ഘാടനം ചെയ്തു. കെ.ഭാനുപ്രകാശ് അധ്യക്ഷനായി. എ.എ.ബഷീർ, കെ.രാജേഷ്, പി.ദിലീപ് കുമാർ, വി.ശോഭ, എ.വേണുഗോപാൽ, പി.വി.പവിത്രൻ, രാജീവൻ ഉദിനൂർ, കെ.ഹരിദാസ്, വി.ചന്ദ്രൻ എന്നിവർ സംസാരിച്ചു.

No comments