പത്വാടിയിൽ ചൂണ്ടയിടുന്നതിനിടെ പുഴയിൽ വീണ് ജോഡ്ക്കല്‍ സ്വദേശി മരിച്ചു.
ഉപ്പള(www.truenewsmalayalam.com) : പത്വാടി ചൂണ്ടയിടുന്നതിനിടെ പുഴയിൽ വീണ് ജോഡ്ക്കല്‍ സ്വദേശി മരിച്ചു.
ജോഡ്കല്ലിലെ കൂലി തൊഴിലാളിയായ ശേഖര്‍ (48) ആണ് പത്വാടി പുഴയിൽ മുങ്ങി മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം, കൂട്ടുകാർക്കൊപ്പം ചൂണ്ടയിടുന്നതിനിടെ ശേഖർ കാല്‍ വഴുതി പുഴയില്‍ വീഴുകയായിരുന്നു.
മുങ്ങിത്താണ ശേഖറിനെ മറ്റുള്ളവര്‍ ഉടനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: മീനാക്ഷി. മക്കള്‍: പ്രശാന്ത്, കന്യ, പ്രസാദ്.
Post a Comment