JHL

JHL

ഒരുമയുടെ വേദിയൊരുക്കി കുമ്പളയിൽ വ്യാപാരി കൂട്ടായ്മയുടെ ഇഫ്താർ സംഗമം.

കുമ്പള(www.truenewsmalayalam.com) : മതസൗഹാർദ്ദത്തിന്റെ വേദിയൊരുക്കി കുമ്പള മീപ്പിരി സെന്റർ വ്യാപാരി കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

 കലുഷിതമായ കാലഘട്ടത്തിൽ ഇഫ്താർ സംഗമങ്ങൾ മത സൗഹാർദ്ദ വേദിയാകുന്നത് സന്തോഷം നൽകുന്നുവെന്നും, വ്രത ശുദ്ധിയിൽ  വീണ്ടെടുത്ത നവചൈതന്യം തുടർന്നും കാത്തുസൂക്ഷിക്കണമെന്നും ചടങ്ങിൽ സംബന്ധിച്ച സെയ്യദ് ജഹ് ഫർ സാദിഖ് തങ്ങൾ കുമ്പോൾ അഭിപ്രായപ്പെട്ടു.

 മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് ഖത്തീബ് ഹസ്സൻ ബാഖവി മുഖ്യാതിഥിയായി സംബന്ധിച്ചു.

കുമ്പള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ഇബ്രാഹിം ബത്തേരി, അബ്ദുല്ല ഹാജി നിയാസ് സ്റ്റോർ, മീപ്പിരി സെന്റർ വ്യാപാരി കൂട്ടായ്മ പ്രതിനിധികൾ നേതൃത്വം നൽകി. ഇഫ്ത്താർ സംഗമത്തിന് നൂറ് കണക്കിനാളുകൾ സംബന്ധിച്ചു.

No comments