കുമ്പളയിൽ മലിനജലം നടുറോഡിൽ; മൂക്കു പൊത്തി നാട്ടുകാർ.
കുമ്പള(www.truenewsmalayalam.com) : കുമ്പളയിൽ മലിനജലം നടുറോഡിൽ, മൂക്കു പൊത്തി നാട്ടുകാർ. ബസ്‌സ്റ്റാൻഡിനും റെയിൽവേ സ്റ്റേഷനുമിടയിലുള്ള ദേശീയപാതയിലാണ് മലിനജലമൊഴുകുന്നത്.
മലിനജലമൊഴുക്കിവിടുന്ന സ്ഥാപനങ്ങൾക്ക് പഞ്ചായത്തധികൃതർ നോട്ടീസും നൽകി ആഴ്ചകൾ പിന്നിടുമ്പോൾ വീണ്ടും മലിനജലമെത്തി. മൂക്കുപൊത്തി മാത്രമേ ഇതിലൂടെ കടന്നുപോകാൻ കഴിയൂ.
ഹോട്ടലുകളിൽനിന്നും മറ്റു വ്യാപാരസ്ഥാപനങ്ങളിൽനിന്നുമാണ് മലിനജലമെത്തുന്നത്. ദേശീയപാതാ നിർമാണത്തിന്റെ ഭാഗമായി നഗരത്തിലെ ചില ഭാഗങ്ങളിൽ ഓവുചാലുകൾ മണ്ണിട്ടുമൂടിയതിനെ തുടർന്നാണ് മലിന ജലം റോഡരികുകളിൽ കെട്ടിക്കിടക്കുന്നത്.
Post a Comment