JHL

JHL

കാർ കുഴിയിലേക്ക് മറിഞ്ഞ് ബിരുദ വിദ്യാർത്ഥികളായ മൂന്ന് പേർക്ക് ദാരുണാന്ത്യം.

കാസർഗോഡ്(www.truenewsmalayalam.com) : കാർ കുഴിയിലേക്ക് മറിഞ്ഞ് ബിരുദ വിദ്യാർത്ഥികളായ മൂന്ന് പേർക്ക് ദാരുണാന്ത്യം. 

 ഞായറാഴ്ച വൈകുന്നേരത്തോടെ മലയത്തൂരിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിലിടിച്ച് റോഡരികിലെ കുഴിയിലേക്ക് വീഴുകയായിരുന്നു.

കാസർഗോഡ് വെള്ളരിക്കുണ്ട് സ്വദേശികളായ  സ്‌നേഹ ജോസ് (20), ജിസ്‌ന മേരി ജോസഫ് (20), അഡോൺ ബെസ്റ്റി (20) എന്നിവരാണ് മരിച്ചത്.

 കണ്ണൂരിലെ അങ്ങാടിക്കടവ് ഡോൺ ബോസ്‌കോ കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളായിരുന്നു ഇവർ.സഹയാത്രികരായ മൂന്നു പേരെ ഗുരുതരപരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അഡോണിന്റെ സഹോദരി ഡിയോണ ബെസ്റ്റി, സ്‌നേഹയുടെ സഹോദരി സോന ജോസഫ്, സാൻജോ ജോസ് എന്നിവർക്കാണ് പരിക്കേറ്റത്.

No comments