JHL

JHL

സന്തോഷത്തിലും പ്രയാസത്തിലും പരസ്പരം ചേർത്ത് പിടിക്കുകയാണ് മനുഷ്യ നന്മ; ഉസ്താദ് സലാം വാഫി.

മൊഗ്രാൽ(www.truenewsmalayalam.com) : ജീവിതത്തിൻ്റെ ഓരോ സമയത്തും നാം അനുഭവിക്കുന്ന സന്തോഷത്തിലും പ്രയാസത്തിലും  പരസ്പരം ചേർത്ത് പിടിക്കുബോഴാണ് മനുഷ്യ നന്മകൾക്ക്  അർത്ഥം ലഭിക്കുന്നതെന്ന് മൊഗ്രാൽ  ശാഫി മസ്ജിദ് ഖത്തീബ് അബ്ദുൽ സലാം വാഫി ഉൽബോധിപ്പിച്ചു.  മൊഗ്രാൽ ഫ്രണ്ട്സ്  സംഘടിപ്പിച്ച വിവിധ റംസാൻ റിലീഫ് പരിപാടിയിൽ ഈദ് സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാമിക മൂല്യങ്ങളിൽ ഏറ്റവും വലിയ പുണ്യ കർമങ്ങളിൽ ഒന്നാണ് ഇത്. ഒരാൾ പ്രയാസപ്പെടുന്ന സാഹചര്യത്തിൽ ശരീരം കൊണ്ടും സമ്പത്ത് കൊണ്ടും ആശ്വസിപ്പിക്കാനും സന്തോഷ വേളയിൽ പങ്കു ചേരാനും സന്മനസ്സ്  കാണിക്കലാണ്  ദിനിൻ്റെ ധർമ്മം.   ആഘോഷ വേളകളിൽ സംഘടനകളും വ്യക്തികളും  അതിര് കടക്കാത്തതും  സൗഹൃദപരവുമാക്കാൻ  എല്ലാവരും ശ്രദ്ധിക്കണമെന്ന് അദ്ദേഹം  ആവശ്യപ്പെട്ടു. ചടങ്ങിൽ സെഡ്. എ. മൊഗ്രാൽ  അധ്യക്ഷത വഹിച്ചു. ഫ്രണ്ട്സ് ക്ലബ് സൗദി അറേബ്യ ചെയർമാൻ കെ. കെ. അബ്ദുല്ല  കുഞ്ഞി  ഉൽഘാടനം ചെയ്തു .   ഫ്രണ്ട്സ് ക്ലബിൻ്റെ സഹകാരിയും അബുദാബിയിലെ വിവിധ സംഘടനാ പ്രവർത്തകനുമായ മുജീബ്  മൊഗ്രാലിൻ്റെ നിര്യാണത്തിൽ അഗാധമായ ദുഃഖവും അനുസ്മരണവും നടത്തി. ചടങ്ങിൽ നൂറോളം കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. ക്ലബ് സ്വരൂപിച്ച  മറിയം ഷിസ ചികിത്സാ സഹായം ബന്ധപ്പെട്ടവർക്ക് കൈമാറി. 

എം മാഹിൻ മാസ്റ്റർ, മുഹമ്മദ് മൊഗ്രാൽ എന്നിവർ സംസാരിച്ചു. ടി. എ ജലാൽ,അബ്ദുൽ മിശാൽ, നിസാർ ബി. കെ.,സിദ്ദിഖ് പി .എസ്., എം എസ് അഷ്റഫ്, നവാസ് സി. ഡി ,മുഹമ്മദ്, എസ് കെ.ഇഖ്ബാൽ സത്താർ ബി. കെ. തുടങ്ങിയവർ സംബന്ധിച്ചു.അഷ്റഫ് കെ വി സ്വാഗതവും എം എസ് അബ്ദുല്ല കുഞ്ഞി നന്ദിയും പറഞ്ഞു.

No comments