JHL

JHL

എൻ.സി.പി സൗജന്യ ഭക്ഷണ കിറ്റ് വിതരണം ചെയ്തു.

കാസർഗോഡ്(www.truenewsmalayalam.com) : എൻ സി പി കാസർഗോഡ്-മഞ്ചേശ്വരം ബ്ലോക്ക് കമ്മിറ്റികൾ സംയുക്തമായി പാവപ്പെവർക്കുള്ള സൗജന്യമായി ഭക്ഷണ കിറ്റ് വിതരണം നടത്തി.

കാസർഗോഡ്  ബോസ്കോ ഓഡിറ്റോറിയത്തിൽവെച്ച് സാന്ത്വന സൗജന്യ ഭക്ഷണ കിറ്റ് വിതരണം എൻ.സി.പി കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി സിദ്ധീഖ് കൈകംബ ഉദ്ഘാടനം ചെയ്തു.

കാസർഗോഡ്  ബ്ലോക്ക് പ്രസിഡണ്ട് ഉബൈദുള്ളാ കടവത്ത് അദ്ധ്യക്ഷത വഹിച്ചു, ജില്ലാ ജനറൽ സെക്രട്ടി സുബൈർ പടുപ്പ് മുഖ്യ പ്രഭാഷണം നടത്തി, കദീജാ മൊഗ്രാൽ, റംല കാഞ്ഞങ്ങാട്, ഫാത്തിമ്മ ചേരങ്കൈ, സുജാത ഫോർട്ട് റോഡ്,  ശോഭ മധൂർ. തുടങ്ങിയവർ സംസാരിച്ചു.

കാസർഗോഡ്  ബ്ലോക്ക് ജനറൽ സെക്രട്ടറി ഹമീദ് ചേരങ്കൈ സ്വാഗതവും, ബ്ലോക്ക് ട്രഷറർ സമീർ അണങ്കൂർ നന്ദിയുംപറഞ്ഞു.

No comments