മൊഗ്രാൽ സ്വദേശി അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
മൊഗ്രാൽ(www.truenewsmalayalam.com) : അബുദാബി കാസർഗോഡ് ജില്ലാ കെ എം സി സി മുൻ ജെനറൽ സെക്രട്ടറിയും ഇന്ത്യൻ ഇസ്ലാമിക് സെൻ്റർ മുൻ സ്പോർട്സ് സെക്രട്ടറിയുമായിരുന്ന മുജീബ് മൊഗ്രാൽ(50) അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
ഞായറാഴ്ച്ച പുലർച്ചെ അബുദാബി മദീന സായിദിലെ വസദിയിൽ വച്ചാണ് മരണം സംഭവിച്ചത്.
മത സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന മുജീബ് മോഗ്രാലിൻ്റെ ആകസ്മിക മരണം നാടിനെ ദുഃഖത്തിലാഴ്ത്തി.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡൻ്റും ചട്ടഞ്ചാൽ എം ഐ സി ജനറൽ സെക്രട്ടറിയുമായ യൂ എം അബ്ദുർറഹ്മാൻ മുസ്ലിയാരുടെ മകനാണ് മുജീബ് മൊഗ്രാൽ.
പിതാവ് അബൂദാബിയിൽ സന്ദർശനത്തിനിടെയാണ് മകൻ്റെ ആകസ്മിക വിയോഗം.
Post a Comment