JHL

JHL

റംസാനിലെ രുചിയൂറും വിഭവങ്ങളിൽ ഒന്നാമൻ "സമൂസ'' തന്നെ; കുമ്പളയിൽ മാത്രം ദിനംപ്രതി പതിനായിരത്തിലേറെ സമൂസയുടെ വില്പന.

 


കുമ്പള(www.truenewsmalayalam.com) :  റമദാൻ തുടങ്ങി പകുതി പിന്നിട്ടതോടെ ഗ്രാമ -നഗര വ്യത്യാസമില്ലാതെ രുചിയൂറും  വിഭവങ്ങളുടെ വിപണി സജീവമാണ്‌. ടൗണുകളിൽ വഴി വാണിഭത്തോടൊപ്പം ഹോട്ടലുകളിലും, ബേക്കറികളിലും നോമ്പുതുറ വിഭവങ്ങളുടെ വിൽപ്പനയും തകൃതിയാണ്.

 ദിവസേന 25 ഓളം വിഭവങ്ങളാണ് കുമ്പള ടൗണിൽ വിൽപ്പനയ്ക്കുള്ളത്. ഇതിൽ "സമൂസ'' തന്നെയാണ് ഒന്നാമൻ. കുമ്പളയിൽ മാത്രമായി ദിവസേന പതിനായിരത്തിലേറെ സമൂസയാണ് വിറ്റഴിക്കപ്പെടുന്നത്. ഹോട്ടലുകളിലും ബേക്കറി കളികൾക്കും പുറമേ റോഡരികിൽ പ്രത്യേകം തയ്യാറാക്കിയ സ്റ്റാളുകളിലും നിരത്തിവെച്ച വിഭവങ്ങൾ വാങ്ങാൻ നൂറുകണക്കിനാളുകളാണ് ഉച്ചയ്ക്ക് ശേഷം തന്നെ കുമ്പള ടൗണിൽ എത്തുന്നത്.

ചിക്കൻ,ബീഫ്, വെജിറ്റബിൾ സമൂസയ്ക്ക് പുറമെ ഷവർമ സമൂസയും വില്പനയ്ക്ക് എത്തുന്നുണ്ട്. പള്ളിക്കറി നെയ്ച്ചോർ, ബീഫ് -ചിക്കൻ റോൾ, ചിക്കൻ റെജി കട്ലറ്റ്, മുട്ട -വെജ് പപ്സുകൾ, ചിക്കൻ സാൻവേജുകൾ, പിസ്സ, ബർഗർ, മുളക് വട, കിഴങ്ങ് പോടി,ഉള്ളിവജ മുട്ടമാല,ബിരിയാണി തുടങ്ങിയവയാണ് വിപണിയിലുള്ള പ്രധാന നോമ്പ് തുറ വിഭവങ്ങൾ. പത്ത് രൂപ തുടങ്ങി 100 രൂപ വരെയാണ് ഓരോന്നിന്റെയും വില. ഉള്ളിവജ കിലോ കണക്കിലാണ് വിൽക്കപ്പെടുന്നത്. കാൽ കിലോ 60 രൂപ. പള്ളിക്കറി നെയ്ച്ചോർ 60 രൂപയും, ബിരിയാണി 100 രൂപയും ഈടാക്കുന്നു.

 ഇതിന് പുറമെയാണ് വിവിധ പള്ളികളിലേക്ക് ഓർഡർ അനുസരിച്ച് നോമ്പ് തുറ വിഭവങ്ങൾ എത്തിച്ചു നൽകുന്നുണ്ട്.  ഇത് പലപ്പോഴും പ്രമുഖ വ്യക്തികൾ സ്പോൺസർ ചെയ്യപ്പെടുന്നവയാണ്. കമ്മിറ്റി മുഖാന്തരവും പള്ളികളിൽ സമൂഹ നോമ്പുതുറകളും സംഘടിപ്പിച്ച വരുന്നു. ഇവിടെയും മുഖ്യ ഇനം സമൂസ തന്നെയാണ്.

 അതിനിടെ ജില്ലയിലെങ്ങും  സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തിൽ ഒരുമയുടെ വേദിയൊരുക്കി ഇഫ്താർ സംഗമങ്ങൾ നടന്നുവരുന്നു.

No comments