JHL

JHL

എൻഡോസൾഫാൻ ദുരിതബാധിതർക്ക് സഹായധനം നൽകി.

കാസർകോട്(www.truenewsmalayalam.com) : എൻഡോസൾഫാൻ ദുരിതബാധിതരായ ഒൻപത് കുടുംബങ്ങൾക്ക് സ്പ്രേ ഓഫ് മിസറി ഫൗണ്ടേഷന്റെ സഹായധനം കളക്ടർ സ്വാഗത് ആർ.ഭണ്ഡാരി കൈമാറി.

നാല് ബഡ്സ് സ്കൂളുകളിൽ ശിശുസൗഹൃദ ചിത്രങ്ങൾ വരച്ച് മനോഹരമാക്കിയതിനൊപ്പം കുട്ടികൾക്ക് ആവശ്യമായ 40 തീൻമേശകളും നൂറ് കസേരകളും നേരത്തേ കൈമാറിയിരുന്നു. ബഡ്സ് സ്കൂളിലെ കുട്ടികളെയും കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തി ബേക്കൽ ബീച്ച് സന്ദർശിച്ചു.

ഒപ്പം സൗജന്യ സിനിമാ പ്രദർശനവും ഒരുക്കി. അനിയൻകുഞ്ഞ് സ്കറിയ, ലിറ്റോ ടിറ്റസ്, സോണി ബേബി, ജോൺ സ്കറിയ, ലിനോജ് കെ. ജോർജ് എന്നിവരാണ് സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.


No comments