JHL

JHL

മഅദനിയുടെ കേരളത്തിലേക്കുള്ള യാത്ര; അനിശ്ചിതത്വം ഒഴിവാക്കാൻ ഇടപെടൽ നടത്തും- മുഖ്യമന്ത്രി.

തിരുവനന്തപുരം(www.truenewsmalayalam.com) : ഉപ്പയെ സന്ദർശിക്കുവാനും, ചികിത്സ തേടുവാനും സുപ്രീംകോടതി ഇളവ് അനുവദിച്ചതിനെ തുടർന്ന് കേരളത്തിലേക്ക് യാത്ര തിരിക്കുവാൻ സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായുള്ള അനിശ്ചിതത്വം ഒഴിവാക്കാൻ ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് സാദ്ധ്യമായ എല്ലാ ഇടപെടലും നടത്തുമെന്ന് മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ പി.ഡി.പി സംസ്ഥാന നേതാക്കളായ വൈസ് ചെയർമാൻ വർക്കലരാജ്, അഡ്വക്കറ്റ് മുട്ടം നാസർ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ നിസാർ മേത്തർ നൗഷാദ് തിക്കോടി മൈലക്കാട് ഷാ എന്നിവരടങ്ങിയ  മുഖ്യമന്ത്രിയെ സന്ദർശിച്ച  നേതൃത്വത്തിന് ഉറപ്പുനൽകി.

 മഅദനിയുടെ ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അദ്ദേഹം കേരളത്തിൽ എത്തിച്ചേർന്നതിനുശേഷം പാർട്ടി നേതൃത്വവുമായും, മഅദനിയുടെ കുടുംബവുമായും ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 സുരക്ഷ സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് കർണാടകയിൽ നിന്ന് വന്നിട്ടുള്ള ഡെപ്യൂട്ടി കമ്മീഷണർ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘവുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയതായും,  സംഘത്തിന് വേണ്ട എല്ലാ ക്രമീകരണങ്ങളും നടത്തിക്കൊടുക്കാൻ മുഖ്യമന്ത്രി ഡി.ജി പിക്ക്  നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി പി.ഡി.പി നേതാക്കളെ അറിയിച്ചു.

കേരളത്തിലെത്തുന്ന മഅദനിക്ക് സുരക്ഷയും, ചികിത്സയും നൽകുന്നതിന് വിദഗ്ദരായ ഡോക്ടർമാർ, പോലീസ് ഓഫീസർമാർ അടങ്ങുന്ന  ഉന്നതതല സംഘത്തെ നിയോഗിക്കുവാനുള്ള നേതൃത്വത്തിൻ്റെ നിർദ്ദേശം അനുഭാവപൂർവ്വം പരിഗണിക്കാമെന്നും മുഖ്യമന്തി ഉറപ്പ് നൽകി.

No comments