JHL

JHL

എൻഡോസൾഫാൻ ജനകീയ കൺവെൻഷൻ; കാസർകോട്ടെ ജനത പോരാട്ടത്തിന്റെ ഭാഷ പഠിപ്പിച്ചവർ -ഡോ. ഡി. സുരേന്ദ്രനാഥ്

കാസർകോട്(www.truenewsmalayalam.com) : പോരാട്ടത്തിന്റെ ഭാഷ പഠിപ്പിച്ചവരാണ് കാസർകോട്ടെ ജനതയെന്ന് സാമൂഹികപ്രവർത്തകൻ ഡോ. ഡി. സുരേന്ദ്രനാഥ് പറഞ്ഞു. എൻഡോസൾഫാൻ ദുരിതബാധിത പട്ടികയിൽനിന്ന് 1031 പേരെ പുറത്താക്കിയതിനെതിരേ നടത്തിയ ജനകീയ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അവകാശങ്ങൾ നേടിയെടുക്കാൻ പോരാട്ടമല്ലാതെ മറ്റു വഴികളില്ല. ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കപ്പെട്ട ദുരന്തമാണിത്. പട്ടികയിലുള്ളവരെ ഒഴിവാക്കിയത് നീതിനിഷേധമാണ്. നല്ല ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശത്തിനായാണ് പൊരുതുന്നത്. തെറ്റുചെയ്യാതെ നോവനുഭവിക്കുന്ന മനുഷ്യർക്കുവേണ്ടി പൊതുസമൂഹം ശബ്ദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സംഘാടകസമിതി ചെയർപേഴ്‌സൺ എ.കെ. അജിത അധ്യക്ഷയായി. അന്പലത്തറ കുഞ്ഞിക്കൃഷ്ണൻ, സുലോചന മാഹി, സുബൈർ പടുപ്പ്, സുലേഖ മാഹിൻ, ശോഭന നീലേശ്വരം, ഫറീന കോട്ടപ്പുറം, സി.എച്ച്. ബാലകൃഷ്ണൻ, ഹമീദ് ചേരങ്കൈ, പി. ഷൈനി, അജിത പിലിക്കോട് എന്നിവർ സംസാരിച്ചു.


No comments