JHL

JHL

വീട്ടില്‍ അതിക്രമിച്ചുകയറി പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം, പ്രതിക്ക് ഏഴരവര്‍ഷം കഠിനതടവിനും രണ്ട് ലക്ഷം രൂപ പിഴയും

കാസർഗോഡ്(www.truenewsmalayalam.com) : വീട്ടില്‍ അതിക്രമിച്ചുകയറി പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം, പ്രതിക്ക് ഏഴരവര്‍ഷം കഠിനതടവിനും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് കാസർഗോഡ് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ്(ഒന്ന്) കോടതി ജഡ്ജ് എ മനോജ്.

 പിഴയടച്ചില്ലെങ്കില്‍ രണ്ടരവര്‍ഷം കൂടി അധികതടവ് അനുഭവിക്കാനും കോടതി വിധിച്ചു.

ബന്തടുക്ക മാരിപടുപ്പ് സ്വദേശി ജയറാമിനാ(37)ണ്  വിവിധ പോക്സോ വകുപ്പുകള്‍ പ്രകാരം ശിക്ഷ വിധിച്ചത്.

2018 ആഗസ്ത് മൂന്നിന് രാത്രി 8.30 മണിയോടെ ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിനാസ്പദമായ സംഭവം. അതിക്രമിച്ച് കയറിയ പ്രതി പെൺകുട്ടിയെ കത്തിവീശി പരിക്കേല്‍പ്പിക്കുകയും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.

  കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയും അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തത് അന്നത്തെ ബേഡകം സബ് ഇന്‍സ്പെക്ടറായിരുന്ന ടി ദാമോദരനായിരുന്നു.

 പ്രോസിക്യൂഷന് വേണ്ടി അഡ്വ. പ്രകാശ് അമ്മണ്ണായ ഹാജരായി.


No comments