JHL

JHL

വന്ദേഭാരത് എക്സ്പ്രസ്സ് കാസർഗോഡ് സ്റ്റോപ്പോടുകൂടി മംഗളൂരുവരെ നീട്ടണം; കാസർഗോഡ് മർച്ചന്റ്‌സ് അസോസിയേഷൻ.

കാസർഗോഡ്(www.truenewsmalayalam.com) : കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസ്സ്  കാസർഗോഡ്  സ്റ്റോപ്പോടുകൂടി മംഗളൂരുവരെ നീട്ടണമെന്ന് കാസർഗോഡ്  മർച്ചന്റ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

 കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, റെയിൽവേ ബോർഡ് ചെയർമാൻ, സൗത്ത് സോൺ ജനറൽ മാനേജർ, പാലക്കാട് ഡിവിഷൻ മാനേജർ, രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി., എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. എന്നിവർക്ക് ഭാരവാഹികൾ നിവേദനം നൽകി.

 കേരളത്തിലെ അതിർത്തി കണ്ണൂർവരെ മാത്രമാണെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ജില്ലയോട് പെരുമാറുന്നത്. ഇനിയും ഈ അവഗണന പേറിനടക്കാനാവില്ലെന്നും അസോസിയേഷൻ പ്രസിഡന്റ് ടി.എ. ഇല്യാസ്, ജനറൽ സെക്രട്ടറി കെ. ദിനേശ് എന്നിവർ നിവേദനത്തിൽ പറഞ്ഞു.

No comments