JHL

JHL

ദക്ഷിണ കന്നഡയിൽ ബിജെപി സ്ഥാനാർത്ഥികളായി.

മംഗളൂരു(www.truenewsmalayalam.com) : കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 189 പേരുടെ ആദ്യപട്ടിക ബി.ജെ.പി. പുറത്തിറക്കിയതോടെ ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ ആരൊക്കെ സ്ഥാനാർഥികളാകുമെന്ന് വ്യക്തമായി. ദക്ഷിണ കന്നഡയിലെ എട്ടുമണ്ഡലങ്ങളിലും ഉഡുപ്പി ജില്ലയിലെ അഞ്ചിൽ നാലിടങ്ങളിലും ബി.ജെ.പി. സ്ഥാനാർഥികൾ ബുധനാഴ്ചയോടെ പ്രചാരണവും തുടങ്ങി. ഉഡുപ്പി ബൈന്തൂരിൽ അവർ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം ദക്ഷിണ കന്നഡയിലെ മൂന്നുമണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാകാത്തത് കോൺഗ്രസിന് തുടക്കത്തിലേ കല്ലുകടിയായി.

ദക്ഷിണ കന്നഡയിൽ മംഗളൂരു നോർത്ത്, മംഗളൂരു സൗത്ത്, ബെൽത്തങ്ങാടി, മൂഡബിദ്രി എന്നിവിടങ്ങളിൽ സിറ്റിങ് എം.എൽ.എ.മാരെ തന്നെയാണ് ബി.ജെ.പി. രംഗത്തിക്കിറക്കിയത്. മംഗളൂരു നോർത്തിൽ വൈ.ഭരത് ഷെട്ടി, സൗത്തിൽ ഡി.വേദവ്യാസ കാമത്ത്, ബെൽത്തങ്ങാടിയിൽ ഹരീഷ് പൂഞ്ച, മൂഡബിദ്രിയിൽ ഉമാനാഥ് കോട്യാൻ എന്നിവർ താമരചിഹ്നത്തിൽ ജനവിധി തേടും. കോൺഗ്രസിന്റെ ഉരുക്കുകോട്ടയായ മംഗളൂരു (ഉള്ളാൾ) മണ്ഡലത്തിൽ നിലവിലെ എം.എൽ.എ.യും മുൻ ആരോഗ്യമന്ത്രിയുമായ യു.ടി.ഖാദറിനെതിരേ പുതുമുഖമായ സതീഷ് കുംപള ബി.ജെ.പി. സ്ഥാനാർഥിയായി മത്സരിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ 13 മണ്ഡലങ്ങളിൽ കോൺഗ്രസ് ജയിച്ച ഒരേയൊരു മണ്ഡലമായിരുന്നു മംഗളൂരു.

മന്ത്രിമണ്ഡലമായ സുള്ള്യയിൽ ഇത്തവണ നിലവിലെ മന്ത്രി അങ്കാരക്ക് ബി.ജെ.പി. ടിക്കറ്റ് നൽകിയില്ല. സംവരണമണ്ഡലമായ ഇവിടെ ഭാഗീരഥി മുരുല്യയാണ് മത്സരിക്കുക. പുത്തൂർ എം.എൽ.എ. സഞ്ജീവ മറ്റണ്ഡൂറിനെയും പാർട്ടി ഇത്തവണ പരിഗണിച്ചില്ല. ആശ തിമ്മപ്പയാണ് ഇവിടെ ബി.ജെ.പി.ക്കായി ജനവിധി തേടുക. ബണ്ട്വാളിൽ നിലവിലെ എം.എൽ.എ. രാജേഷ് നായികാണ് സ്ഥാനാർഥി.

No comments